കുമരകം : ആറ്റാമംഗലം പള്ളിയ്ക്ക് മുന്നിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണു. കോട്ടയത്ത് നിന്ന് കുമരകത്തേക്ക് പോകുകയായിരുന്നു കാറിൽ 4 പേരാണുണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി.