കുഴിമറ്റം : കുഴിമറ്റം ബഥനി നിവാസികൾക്ക് ഇനി ആശ്വസിക്കാം. കത്തുന്ന വേനലിലും ഇനി കുടിനീരെത്തും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി കിണർ കുത്തിയാണ് വെള്ളം എത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.വൈശാഖാണ് ഇതിനായി തുക അനുവദിച്ചത്. കുടിവെള്ളം നിറച്ച ടാങ്കിൽ നിന്ന് മൂന്ന് ലൈനുകളിലൂടെയാണ് വെള്ളം വീടുകളിൽ എത്തിക്കുന്നത്. തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.കെ.വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ബാബുകുട്ടി ഈപ്പൻ, എബിസൺ കെ. എബ്രഹാം, ബിനിമോൾ സനൽ കുമാർ, ബോബി സ്‌കറിയാ, ജോണി ജോസഫ്, ഇട്ടി അലക്‌സ്, കുഴിമറ്റം ബഥനി കുടിവെളള പദ്ധതി പ്രസിഡന്റ് തോമസ്സ് ജോസഫ്, പി.ജി ബിനോമോൻ, അരുൺ മാർക്കോസ്സ് തുടങ്ങിയവർ പങ്കെടുത്തു.