palam

പാലാ. ചേർപ്പുങ്കലിൽ നിർമ്മിക്കുന്ന സമാന്തര പാലത്തിന് വേണ്ടി ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. അതുവരെ ഹൈവേ റോഡ് മുതൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷൻ വരെയുള്ള വാഹനഗതാഗതം ഇരുചക്രവാഹനങ്ങൾ ഒഴികെ പൂർണമായും നിരോധിക്കും. എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണിത്. ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നതിന് പഴയ പാലത്തിന്റെ അപ്രോച്ച് റോഡിനോട് അടുത്തുള്ള ഗ്യാപ്പ് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സംരക്ഷണഭിത്തി നിർമ്മാണം സമയബന്ധിതമായി നടപ്പാക്കുന്നതിന് എല്ലാ ആഴ്ചയിലും യോഗം ചേരുന്ന മോണിറ്ററിംഗ് സിസ്റ്റം ഏർപ്പെടുത്തി.