അതിരമ്പുഴ : വിശ്വകർമജർക്ക് പൈതൃകമായി ലഭിച്ച തൊഴിലുകൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള വിശ്വകർമ്മ സഭ അതിരമ്പുഴ ശാഖാ പൊതുയോഗം ആവശ്യപ്പെട്ടു. പടിഞ്ഞാറ്റുംഭാഗം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി തകടിയേൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രതിനിധി കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മുരളി തകടിയേൽ (പ്രസിഡന്റ്), കെ.എൻ.കുമാരൻ (സെക്രട്ടറി), രമാദേവി (ട്രഷറർ), അനിൽ കുമാർ (വൈസ്. പ്രസിഡന്റ്), കെ.എസ്.രാജു (ജോ. സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി സജിമോൻ പി.ടി, എൻ.ടി.വിജയൻ, ബിജു ശേഖർ, രാജേഷ് കോക്കര,രാധാകൃഷ്ണൻ എന്നിവരേയും യൂണിയൻ പ്രധിനിധി ആയി കെ.കെ.രാജൻ കോക്കരയേയും തിരഞ്ഞെടുത്തു. ബി.എസ്.സി നേഴ്‌സിംഗ് പരീക്ഷയിൽ 7ാം റാങ്ക് നേടിയ രേഷ്മ മോളെ യോഗം അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.