കാണക്കാരി: കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ ആറാമത് വാർഷിക നിയമപ്രഭാഷണം ഇന്ന് രാവിലെ 9ന് എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ മദ്ധ്യകേരള ട്രഷറാർ ഡോ.ഷാജൻ എ.ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. സുപ്രീം കോടതി സീനിയർ അഭിഭാഷകനും ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ കൗൺസിൽ ഫോർ ജൂറിസ്റ്റസ് പ്രസിഡന്റ് ഡോ.ആധീഷ് സി.അഗർവാള നിയമപ്രഭാഷണം നടത്തും. ഹൈക്കോടതി സീനിയർ അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായ ഡോ.എസ് ഗോപകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. അജിതൻ നമ്പൂതിരി, ഡോ.എ.ജോസ്, ഡോ.ജോർജ് ജോസഫ്, ഡോ.ടി.ജെയ്‌സി, ബർസാർ കോശി എബ്രാഹാം, അർച്ചന ബി.കുമാർ എന്നിവർ പങ്കെടുക്കും.