കോട്ടയം:വനിതാ കമ്മിഷൻ ജില്ലാ സിറ്റിംഗിൽ 32 പരാതികളിൽ തീർപ്പായി. ആകെ 75 പരാതികൾ പരിണിച്ചതിൽ 43 പരാതികൾ കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം ഇ.എം രാധ പരാതികൾ കേട്ടു.