കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സ്വാമി ആതുരദാസ്ജി സംസ്ഥാന അവാർഡ് ഡോ.വി.ആർ ഉണ്ണികൃഷ്ണന്. കേരളത്തിലെ ആദ്യത്തെ ഹോമിയോപ്പതി മെഡിക്കൽ കോളേജിന് തുടക്കംകുറിച്ച സ്വാമി ആതുരദാസിന്റെ പേരിൽ കേരള ഹോമിയോശാസ്ത്ര വേദിയുടെ 30,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ജൂലായ് 17ന് തൃശൂർ കാസിനോ ഇന്റർനാഷണലിൽ നടക്കുന്ന ഹോമിയോ ശാസ്ത്രവേദിയുടെ രജത ജൂബിലി ചടങ്ങിൽ കേരള പട്ടികജാതി പട്ടിക വർഗം ദേവസ്വം പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ അവാർഡ് നൽകും. റവന്യു മന്ത്രി കെ.രാജൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കേരള ഹോമിയോ ശാസ്ത്രവേദി ചെയർമാൻ ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ്, വൈസ് ചെയർമാൻ ഡോ.എസ്.ജി ബിജു, സംസ്ഥാന സെക്രട്ടറി ഡോ.എസ് ബിനോയ് എന്നിവർ അറിയിച്ചു.