
കോട്ടയം . കേരള ഇൻസിറ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ എ എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. യോഗ്യത. ബിരുദം. ജൂൺ 13 നകം അപേക്ഷിക്കണം. കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് ആശ്രിതത്വ സർട്ടിഫിക്കറ്റിനായി ഓഫീസുമായി ബന്ധപ്പെടാമെന്ന് ക്ഷേമനിധി ബോർഡ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.ഫോൺ : 04 71 23 09 01 2, 04 71 23 07 74 2.