cert

കോട്ടയം . സംസ്ഥാനത്തെ പാരമ്പര്യ വൈദ്യന്മാർക്ക് ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയും ടി ഡി യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചേർന്ന് നടത്തിയ പരീക്ഷയിൽ വിജയികളായവർക്ക് കോട്ടയം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റി സർട്ടിഫിക്കേഷൻ ബോഡി മേധാവി പ്രൊഫസർ ജി ഹരിമൂർത്തി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. നാഷണൽ പ്രസിഡന്റ് ഷൈൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. കെ ടി ശിവാനന്ദൻ, മൊഹൈദിൻ, ഹർഷകുമാർ, കാളിദാസ്, കൃഷ്ണപിള്ള, സുരേഷ്, ബേബിലാൽ, തൃദിഷ്, സാവിയോ ജോസഫ്, ഉമാപതി, പി ആർ റെജിമോൻ, പി കെ ജയകുമാർ എന്നിവർ പങ്കെടുത്തു.