മുണ്ടക്കയം: നിയന്ത്രണംവിട്ട ജീപ്പ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറി ലക്ഷങ്ങളുടെ നാശം. തെക്കേമല ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന അടിച്ചിലമാക്കൽ ജെയിംസിന്റ സ്റ്റേഷനറികടയാണ് തകർന്നത്. പാഞ്ചാലിമേട് റോഡിൽ നിന്നും വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹന യാത്രക്കാർക്ക് നിസാര പരിക്കേറ്റു. നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ ജെയിംസ് പറഞ്ഞു.