കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ് പ്രിയദർശനൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ, സ്വാഗതസംഘം ജനറൽ കൺവീനർ ആർ. അർജ്ജുനൻ പിള്ള, ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ്, പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, ട്രഷറർ ഷൈജു സോമൻ, ജോയന്റ് സെക്രട്ടറി എൻ.പി പ്രമോദ് കുമാർ, ഡോ. ഷേർളി ദിവന്നി, എ.ടി സെലി, സിന്ധു കെ. ദാസ് എന്നിവർ പങ്കെടുത്തു.