കോട്ടയം: ജില്ലാ എൽ.ഐ.സി ഏജന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം 11ന് രാവിലെ 10ന് സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രജത ജൂബിലി സുവനീർ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ.അജിത് കുമാർ, എൽ.ഐ.സി ഓഫ് ഇന്ത്യാ കോട്ടയം ഡിവിഷൻ സീനിയർ മാനേജർ ടി.എസ് മധു, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.