കോട്ടയം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ബിരിയാണി ചെമ്പിൽ ഒളിപ്പിച്ച സ്വർണ്ണവും, കറൻസി ബാഗും, പ്രദർശിപ്പിച്ച് ഗാന്ധി സ്ക്വയറിൽ സമരം നടത്തി. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി. കേരളാ കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം വി.ജെ ലാലി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സി മാത്യു, ജോയി ചെട്ടിശേരി, പാർട്ടി നേതാക്കളായ കുര്യൻ പി.കുര്യൻ, ജോൺ ജോസഫ്, ബിജു ചെറുകാട്, ഡിജു സെബാസ്റ്റ്യൻ, ഷിജു പാറയിടുക്കിൽ, ജോണിച്ചൻ പൂമരം ബിനു കുരുവിള, നിബാസ് റാവുത്തർ, വി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.