ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച് നൽകിയ ആംബുലൻസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഫ്ലാഗ് ഒഫ് ചെയ്തു. 10 കിലോമീറ്ററിന് 500 രൂപയാണ് ചാർജ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ വീതം നൽകണം. അതിദരിദ്രരുടെ ലിസ്റ്റിൽപ്പെട്ടവർക്ക് സേവനം സൗജന്യമായിരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ ,പഞ്ചായത്ത് അംഗങ്ങളായ പ്രീതാ കുമാരി, സുമ എബി, കെ.ആർ ഷാജി, വിജു പ്രസാദ്, ഷീനാമോൾ, പഞ്ചായത്ത് സെക്രട്ടറി സുദേവി തുടങ്ങിയവർ പങ്കെടുത്തു.