വൈക്കം : എസ്.എൻ.ഡി.പി യോഗം ടൗൺ നോർത്ത് 1184ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാറും ബോധവൽക്കണ ക്ലാസും പഠനോപകരണ വിതരണവും നടത്തി. സെമിനാർ യൂണിയൻ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് മുൻ കൺട്രോളർ പ്രൊഫ.സുനിൽ നാരായണൻകുട്ടി ക്ലാസ് നയിച്ചു. കുട്ടികളും നവ മാധ്യമങ്ങളും എന്ന വിഷയത്തിൽ അനീസ സരേന്ദ്രൻ ക്ലാസ് നയിച്ചു. പഠനോപകരണ വിതരണം യൂണിയൻ സെക്രട്ടറി എം.പി സെൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി ജഗദീഷ് ഡി അക്ഷര ,നഗരസഭ കൗൺസിലർമാരായ അശോകൻ വെള്ളവേലി,ബിജിമോൾ ,യൂണിയൻ കമ്മിറ്റിംയംഗം ഡോ.എൻ.കെ ശശിധരൻ ,ശാഖാ വൈസ് പ്രസിഡന്റ് കെ.കെ നീലാംബരൻ എന്നിവർ പ്രസംഗിച്ചു.