പൊൻകുന്നം: എല്ലാ വീട്ടിലും ഔഷധച്ചെടികളുടെ കൃഷി പ്രോത്സാഹനത്തിന് പദ്ധതിയുമായി കേരള ഗണക മഹാസഭ എലിക്കുളം ശാഖ. വിവിധ പഞ്ചായത്തുകളിലായുള്ള ശാഖാംഗങ്ങളുടെ വീടുകളിലെല്ലാം വിവിധയിനം മരുന്നുചെടികൾ നട്ട് പരിപാലിക്കും. സംസ്ഥാന അദ്ധ്യക്ഷനും ആയുർവേദ ചികിത്സകനുമായ ഡോ.ഷാജികുമാർ ശാഖാങ്കണത്തിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പേരൂർ വിജയൻ, വനിതാവേദി സംസ്ഥാന രക്ഷാധികാരി അഡ്വ.ബിന്ദു ഷാജികുമാർ, താലൂക്ക് പ്രസിഡന്റ് കെ.കെ.കരുണാകരൻ വൈദ്യൻ, താലൂക്ക് സെക്രട്ടറി ടി.എൻ ശ്രീനിവാസൻ, സംസ്ഥാന ബോർഡംഗം കെ.കെ ബാലചന്ദ്രൻ, ശാഖാ സെക്രട്ടറി ദീപ വിനോദ്, കെ.ജി.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.