വൈക്കം : ഗൗഡസാരസ്വത ബ്രാഹ്മണസമാജം മുരിയൻകുളങ്ങര ശാഖയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹയജ്ഞവും ദശമസ്‌കന്ധഹവനവും സമൂഹമഠത്തിൽ തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ജസ്റ്റിസ് എൻ നാഗരേഷ് നിർവഹിച്ചു.യജ്ഞാചാര്യൻ അനിൽ വാദ്ധ്യാർ ധ്വജാരോഹണം നിർവഹിച്ചു.സഹയജ്ഞാചാര്യൻ എൻ. വാസദേവനായ്ക് ,ഗീതാപ്രഭു ബംഗളുരു , നായ്ക്‌സ് പരിവാർ , രാജൻ പി മാടയിൽ, ജനറൽ കൺവീനർ ഡി ഉമേഷ് ഷേണായി എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതി പൂജയും വൈകിട്ട് 6ന് വിഷ്ണു സഹസ്രനാമസ്‌തോത്ര പാരായണവും നടക്കും. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ യജ്ഞവേദിയിലേയ്ക്ക് ആനയിച്ചു.12ന് രുഗ്മിണി സ്വയംവരവും 13ന് സുധാമാ ചരിതവും നടക്കും. 16ന് പൂർണ്ണാഹൂതി അവഭൃഥസ്‌നാനം, ബ്രാഹ്മണസുവാസിനീ പൂജ, മഹാസമാരാധന എന്നിവയോടെ യജ്ഞം സമാപിക്കും.