വൈക്കം : ഗുരുധർമ്മ പ്രചരണസഭ ആറാട്ടുകുളങ്ങര 1911-ാം നമ്പർ യൂണി​റ്റിന്റെ നേതൃത്വത്തിൽ പൊതുയോഗവും പ്രാർത്ഥനയും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പി.കമലാസനൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് പ്രസന്നൻ പാടവേലി അദ്ധ്യക്ഷത വഹിച്ചു. സഭാ മണ്ഡലം പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് സെക്രട്ടറി പി.എസ് പ്രതീഷ്, ജോയിന്റ് സെക്രട്ടറി എസ്.സണ്ണിച്ചൻ, ഷിനു, രക്ഷാധികാരി നീലാംബരൻ, സുജിത്ത്, മിനി എന്നിവർ പങ്കെടുത്തു.