വെച്ചൂർ: വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ 791-ാ മത് മരണവാർഷികത്തോടനുബന്ധിച്ചുള്ള ഊട്ടുതിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5ന് ജപമാലയ്ക്ക് ശേഷം വികാരി ഫാ.ജയ്‌സൺ കൊളുത്തുവള്ളിയുടെ കാർമ്മികത്വത്തിൽ തിരുനാൾ കൊടിയേ​റ്റ് നടത്തും. ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി ആഘോഷമായ ദിവ്യബലി അർപ്പിക്കും. തുടർന്ന് ദീപക്കാഴ്ച. 12ന് രാവിലെ 6.30ന് ദിവ്യബലി, നൊവേന, ആരാധന. വൈകിട്ട് 5ന് ദിവ്യബലി, നൊവേന, ആരാധന. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം. തിരുനാൾ ദിനമായ 13ന് രാവിലെ 6ന് ദിവ്യബലി, തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നേർച്ച പായസം വെഞ്ചരിപ്പ്, 10ന് ജപമാല, ഊട്ടനേർച്ച വെഞ്ചരിപ്പ്, തിരുനാൾ ദിവ്യബലിക്ക് വൈക്കം ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേൻ കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളിചു​റ്റി പ്രദക്ഷിണവും നേർച്ചസദ്യയും നടത്തും