
വൈക്കം. താലൂക്ക് ആയുർവേദ ആശുപത്രിയിലെ രോഗികൾക്ക് ചൂടുവെള്ളം ലഭിക്കുന്നതിന് തലയാഴം മാടപ്പളളി സ്‌നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വാട്ടർ ഹീറ്റർ എത്തിച്ചു നല്കി.നിലവിൽ എല്ലാ ദിവസവും മൂന്ന് നേരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിലും എല്ലാ ദിവസവും രണ്ട് നേരത്തെ ഭക്ഷണം എത്തിക്കുന്നു. വീൽ ചെയറുകൾ, ഫുഡ് ബോക്‌സുകൾ, കാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായം എന്നിവയും നല്കുന്നു. ചീഫ് മെഡിക്കൽ ഓഫീസർ വി.വി.അനിൽകുമാർ, മെഡിക്കൽ ഓഫീസർ ധന്യ, ഫാർമസിസ്റ്റ് സലിൽ, സ്‌നേഹ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.