കോട്ടയം: വേമ്പനാട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു ഉപജീവനമാർഗം കണ്ടെത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണ യജ്ഞം നടത്തുന്ന കുമരകം മഞ്ചാടിക്കര സ്വദേശി എൻ.എസ് രാജപ്പനെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഗ്രീൻ ജോയ് പുരസ്‌കാരം നൽകി ആദരിച്ചു. ക്ലസ്റ്റർ ഹെഡ് ദീപ ജോസ്, ബ്രാഞ്ച് മാനേജർ രാമാനന്ദ പ്രഭു, റീജണൽ മാർക്കറ്റിംഗ് മാനേജർ നിരഞ്ജൻ ജെ., കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ അജയ് സോമൻ എന്നിവർ പങ്കെടുത്തു.