ചങ്ങനാശേരി: എസ്.ബി കോളേജിൽ 2022,2023 അദ്ധ്യയനവർഷം മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ഡെപ്യൂട്ടി ഡി.സി.ഇ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. പിഎച്ച്.ഡി, യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ www.sbcollege.ac.in എന്ന കോളേജ് വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് office@sbcollege.ac.in എന്ന ഇ മെയിലിൽ 19ന് മുൻപായി അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.