പാലാ: മുൻ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു കപ്പലുമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന എൻഡോവ്‌മെന്റ് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്ര്യൂട്ടിൽ നാളെ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തുന്ന ഉദ്യോഗാർത്ഥിക്ക് സ്വർണമെഡൽ എൻഡോവ്‌മെന്റിന്റെ ഭാഗമായി സമ്മാനിക്കും. കേരള അഡീഷണൽ ചീഫ് സെക്രട്ടറി റ്റി.കെ ജോസ് 2022-23 അക്കാദമിക് വർഷത്തെ സിവിൽ സർവീസ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യും.പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്ര്യൂട്ടിൽ പരിശീലനം നേടിയ, 2022 ലെ കേരളടോപ്പർ ദിലീപ് കെ.കൈനിക്കരയ്ക്ക് കെ. ജെ. മാത്യു മെമ്മോറിയൽ ആദ്യ അവാർഡ് മുൻ ഡി.ജി.പി ഡോ.ജേക്കബ് പുന്നൂസ് സമ്മാനിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പൂർവവിദ്യാർത്ഥിയും പാലാ എ.എസ്.പി.യുമായ നിഥിൻരാജിനെ യോഗത്തിൽ ആദരിക്കും. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ മോൺ.തോമസ് പാടിയത്ത്, മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഡയറക്ടർ ഡോ.സിറിയക്‌ തോമസ്, ജോയിന്റ് ഡയറക്ടർ ഫാ. മാത്യു ആലപ്പാട്ട്‌മേടയിൽ, അർജ്ജുൻ ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. വി.വി.ജോർജ്ജുകുട്ടി, വൈസ് പ്രിൻസിപ്പൽ ഡോ.ബേബി തോമസ്, സെന്റ്‌ തോമസ്‌ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഡേവിസ്‌ സേവ്യർ എന്നിവർ സംസാരിക്കും.