പാലാ:തകരാറിലായ ചേർപ്പുങ്കൽ പഴയ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും അറ്റകുറ്റപ്പണികളും ഒപ്പം പുതിയ പാലത്തിന്റെ നിർമ്മാണവും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നേരിട്ട് വിലയിരുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

പാലം എത്രയും വേഗം സുരക്ഷിതമാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ പ്രത്യേക ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ.മാണിയും തോമസ് ചാഴികാടനും ഇന്നലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ചേർപ്പുങ്കൽ പാലത്തിന്റെ ശോച്യാവസ്ഥയും പാലം അടച്ചതു മൂലമുള്ള യാത്രക്കാരുടെ ദുരിതവും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പാലത്തിന്റെ നിർമ്മാണ പുരോഗതി അപ്പപ്പോൾ അറിയിക്കണമെന്നും മന്ത്രി റിയാസ്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർ സ്ലീവാ മെഡിസിററി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മോൺ. ജോസഫ് കണിയോടിക്കൽ, ഡയറക്ടർ ഫാ.ജോസ് കീരഞ്ചിറ എന്നിവരും എം.പിമാരോടൊപ്പം ഉണ്ടായിരുന്നു.