വൈക്കം : പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ശ്രീഗന്ധർവ്വ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തും പാട്ടും തുടങ്ങി. പ്രതിഷ്ഠാ ദിന കലശമഹോത്സവത്തിന്റെ ദീപ പ്രകാശനം വിജയ ഫാഷൻ ജൂവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു.ക്ഷേത്രം തന്ത്രി ഗോപിനാഥൻ ചേർത്തല ,ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി ,വിശ്വംഭരൻ ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു.
ഇന്ന് രാവിലെ സർപ്പംപാട്ട് ,കൂട്ടക്കളം ,പൊങ്ങും നൂറും ,ഗന്ധർവ്വൻ പാട്ട് ,ഭസ്മക്കളം വൈകിട്ട് 7.30 ന് ദേവിക്ക് കളമെഴുത്തും പാട്ടും എന്നിവ നടക്കും.നാളെ രാവിലെ ഗന്ധർവ്വൻ പാട്ട്,കൂട്ടക്കളം എന്നിവ നടക്കും.15ന് ഏഴാം പൂജയും നടക്കും .
ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടി ജയകുമാർ ,വൈസ് പ്രസിഡന്റ് കെ.വി പ്രസാദ് ,സെക്രട്ടറി വി സുധീർ ,ദേവസ്വം മാനേജർ പി.വി സുദർശനൻ ,പ്രസാദ് , സജീവ് വാസുദേവൻ ,രാജേഷ് ,പുരുഷൻ എന്നിവർ നേതൃത്വം നൽകി .
ചിത്രവിവരണം
പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ശ്രീഗന്ധർവ്വ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ദീപ പ്രകാശനം വിജയ ഫാഷൻ ജൂവലറി എം.ഡി ജി വിനോദ് നിർവഹിക്കുന്നു