കാഞ്ഞിരപ്പള്ളി: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ അഡ്വ: റെജി സഖറിയ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ റജി സഖറിയയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ പാറത്തോട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.

കാർ ഡ്രൈവർ പാമ്പാടി അറയ്ക്കപറമ്പിൽ ആർ.ജയചന്ദ്രൻ , ഓട്ടോഡ്രൈവർ ചിറ്റടി കമലാഭവനിൽ ഷിബു കുമാർ (42), ഓട്ടോയിലെ യാത്രക്കാരായ മുണ്ടക്കയം 31-ാം മൈലിൽ പുതുപറമ്പിൽ പി. ആർ .ഷാജി (54), ഭാര്യ പ്രിയ (48) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റെജി സഖറിയാ നെടുംകണ്ടത്തേക്ക് പോകും വഴി ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം നഷ്ടമായ ഓട്ടോ ഇടിക്കുകയായിരുന്നു.