കോട്ടയം: കല്ലിശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ കൃതൃമ ഹൃദയമാറ്റ ശസ്ത്രക്രിയിലെ നൂതന മാറ്റത്തെക്കുറിച്ച് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് നടക്കുന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സാജൻ, ആശുപത്രി ചെയർമാൻ പി.എം.സെബാസ്റ്റ്യൻ, ചീഫ് ഒഫ് സ്റ്റാഫ് ആൻഡ് ഡയറക്ടർ ഡോ.കെ.എം.ചെറിയാൻ, മാനേജിംഗ് ഡയറക്ടർ ഫാ.അലക്സാണ്ടർ കൂടാരത്തിൽ, വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.
ഹൃദ്രോഗികൾക്ക് എഴുപതിലേറെ ഡോക്ടർമാരുടെ പരിചരണം ആശുപത്രിയിൽ ലഭ്യമാണെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബ്രസീലിലെ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.നോഡിർ സ്റ്റോൾഫ്, യൂറോപ്യൻ ആർട്ടിഫിഷ്യൽ ഹാർട്ട് സൊസൈറ്റി പ്രസിഡന്റ് ഡോ.ഇവാൻ നെറ്റുക, ഡോ.കെ.എം.ചെറിയാൻ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കുമെന്ന് ഡോ. കെ.എം.ചെറിയാൻ, ഫാ.അലക്സാണ്ടർ കൂടാരത്തിൽ, സിബിൻ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.