
ചങ്ങനാശേരി. ചങ്ങനാശേരിയുടെ ആദ്യ എം.എൽ.എയും മാതൃകാ പൊതുപ്രവർത്തകനുമായിരുന്ന എ.എം കല്യാണകൃഷ്ണൻനായരുടെ ഓർമ നിലനിറുത്തുന്നതിനുവേണ്ടി യുവകലാ സാഹിതിയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷനുമുമ്പിൽ തഹസിൽദാർ ടി.ഐ.വിജയസേനൻ ഓർമ്മ മരം നട്ടു. തുടർന്ന് നടന്ന സമ്മേളനം യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വി.അശോക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുകുമാരൻ നെല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര പരിസ്ഥിതി സന്ദേശം വായിച്ചു. അഡ്വ.കെ.മാധവൻപിള്ള, സി.ഡി.ബാബു, മിനി വിജയൻ, ശശി ഐക്കുഴി, കെ.പി.സതീഷ്, സുൽഫി പത്താൻ, കെ.ആർ.സാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.