roshi-agstn

ചങ്ങനാശേരി: രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ജനസമൂഹവും ഐക്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ പുരോഗതി നേടുകയുള്ളൂയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ 21ാം റാങ്ക് നേടിയ ദിലീപ് കെ.കൈനിക്കരക്ക് പൗരാവലി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ.ജോബ് മൈക്കിൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറൽ ഡോ.തോമസ് പാടിയത്ത് പ്രഭാഷണം നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, ഡോ.റൂബിൾ രാജ്, ജോസുകുട്ടി നെടുമുടി, സിബി മുക്കാടൻ, ജോസഫ് പായിക്കാടൻ, വിമൽ ചന്ദ്രൻ, കുര്യൻ തൂമ്പുങ്കൽ എന്നിവർ പങ്കെടുത്തു.