പാലാ: മഹാകവി പാലാ നാരായണൻ നായരുടെ 14ാം ചരമവാർഷിക ദിനമായ ഇന്ന് പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി പാലാ സ്മൃതിസംഗമം നടത്തും. രാവിലെ 10ന് പാലാ ടോംസ് ചേംബറിൽ ചേരുന്ന സംഗമത്തിൽ സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിക്കും. മഹാകവിയുടെ ഖണ്ഡകാവ്യം നിർദ്ദനൻ കൃതിയെക്കുറിച്ച് കഥാകാരി ഡി.ശ്രീദേവി സംസാരിക്കും. തുടർന്ന് ചർച്ചയും കവിയരങ്ങും.