
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ.എം.എ.നാസറിനെയും ജനറൽ സെക്രട്ടറിയായി ഡോ.എസ്.ആർ.മോഹനചന്ദ്രനെയും ട്രഷററായി പി.വി.ജിൻരാജിനെയും കോട്ടയത്ത് നടക്കുന്ന 56-ാമത് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ടി.എൻ.മിനി, പി.പി.സുധാകരൻ, എ.എസ്.സുമ (വൈസ് പ്രസിഡന്റുമാർ), എം.ഷാജഹാൻ, ഡോ.യു.സലിൽ, പി.എസ്.പ്രിയദർശനൻ (സംസ്ഥാന സെക്രട്ടറിമാർ), കുഞ്ഞിമമ്മു പറവത്ത്, എം.എൻ.ശരത്ചന്ദ്രലാൽ, ഡോ.ഇ.വി.സുധീർ, കെ.സതീശൻ,ഡയന്യൂസ് തോമസ്, സി.കെ.ഷിബു, ആർ.അർജുനൻപിള്ള, ജയൻ പി.വിജയൻ, ഡോ.സിജി സോമരാജൻ, ഡോ.പി.ശ്രീദേവി, കെ.പ്രകാശൻ, ഐ.കെ.മോഹൻ (സെക്രട്ടേറിയറ്റ് അംഗങ്ങൾ).