തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായാണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മൈക്രോ ഫിനാൻസ് വായ്പാ വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഈ.ഡി പ്രകാശൻ യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു എന്നിവർ സംയുക്തമായി നിർവഹിച്ചു . യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂണിയൻ ബാങ്ക് മാനേജർ അനീസ്, യൂ.എസ് പ്രസന്നൻ, ബീന, രാജി ദേവരാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ അജീഷ് കുമാർ സ്വാഗതവും വനിതാസംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.