കോട്ടയം: ലഹരി ഉപയോഗത്തിനെതിരെ ജില്ലാ പൊലീസ് നടപ്പാക്കുന്ന മുക്തി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അറുപത് സൈക്കോ –സോഷ്യൽ സ്‌കൂൾ കൗൺസിലർമാർക്കായി സെമിനാർ സംഘടിപ്പിച്ചു. പ്രോജക്ട് മുക്തിയുടെ നോഡൽ ഓഫീസർ എം.എം ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ സബ് ഇൻസ്‌പെക്ടർ എം.എസ് ഗോപകുമാർ ക്ലാസ് നയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മല്ലിക, ചൈൽഡ് റസ്‌ക്യൂ ഓഫീസർ ഷിലി എന്നിവർ സെമിനാറിൽ പങ്കെടുത്തു.