
നെടുംകുന്നം. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നെടുംകുന്നം പഞ്ചായത്തിലെ വിവിധ സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെടുംകുന്നം ഗവൺമെന്റ് ഹൈസ്‌കൂളിൽ നടന്ന ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ജോസഫ് ദേവസ്യ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ആർ രജനി അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി എസ്.ശ്രീജിത്ത്, ധനേഷ് സ്‌കറിയ, ജസ്റ്റിൻ പടിയറ, സുജോ ലൂക്ക്‌ജോൺ എന്നിവർ നേതൃത്വം നൽകി. സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സുനിൽ ജേക്കബ്, സെന്റ് തെരേസാസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സി.അർച്ചന, സെന്റ് തെരേസാസ് എൽ.പി.എസ് ഹെഡ്മിസ്ട്രസ് സി.സെലിൻ എന്നിവർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.