മുട്ടപ്പള്ളി: പ്രത്യക്ഷ രക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) പൊയ്കയിൽ ആചാര്യ ഗുരുവിന്റെ 96-ാമത് ജന്മദിനം മുട്ടപ്പള്ളി മേഖല ശാഖ ആഘോഷിച്ചു. ജന്മദിന സമ്മേളനം പി.ആർ.ഡി.എസ് ഹൈകൗൺസിൽ അംഗവും സ്റ്റഡി ക്ലാസ് ഡയറകട്‌റുമായ കെ.ആർ ദിവാകരൻ ഉദ്ഘാടനം ചെയ്തു. മേഖല ഉപദേഷ്ടാവ് കെ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന്, ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിജ്ഞാനോത്സവം, സ്റ്റഡിക്ലാസ്, പ്രവേശനോത്സവം, പഠനപോകരണ വിതരണം, ക്യാഷ് അവാർഡ് വിതരണം, പായസ വിതരണം എന്നിവയും നടന്നു.