
ചങ്ങനാശേരി. തൃക്കൊടിത്താനം പഞ്ചായത്ത് വികസന സെമിനാർ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു. മഞ്ജു സുജിത്ത്, ടി.രഞ്ജിത്, അനിതാ ഓമനക്കുട്ടൻ, ജാൻസി മാത്യു, പ്രിൻസി രാജേഷ്, വർഗീസ് സന്തോഷ്, മറിയാമ്മ മാത്യു, ബൈജു വിജയൻ, ഉഷ രവീന്ദ്രൻ, സന്ധ്യ ബിനു, താഴമ്പൂ അനിൽ, പി.ടി ബിനു, പി.എസ് സാനില, മോളി ജോസഫ്, ദീപാ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. മേഴ്‌സി റോയി കരട് വികസനരേഖ അവതരിപ്പിച്ചു. ടി.രഞ്ചൻ നന്ദി പറഞ്ഞു.