കോട്ടയം: രേഖകൾ ഇല്ലാതെ വില്പനയ്ക്കായി കൊണ്ടുപോയ സ്വർണം ജി.എസ്‌.ടി ഇന്റലിജൻസ്‌ വിഭാഗം പിടികൂടി. ചന്തക്കവലയിലുള്ള സ്വർണക്കടയിൽ നിന്നും സ്വർണവുമായി വന്ന ഇടുക്കി സ്വദേശിയാണ്‌ ചന്തക്കവലയിൽ ഇന്റലിജൻസിന്റെ പിടിയിലായത്. ഇടുക്കിയിലുള്ള സ്വർണക്കടയിലേക്കായിരുന്നു സ്വർണം കൊണ്ടുപോയത്‌. 311 ഗ്രാം സ്വർണമാണ്‌ പിടികൂടിയത്‌. നികുതി ഇനത്തിൽ പതിനാറ്‌ ലക്ഷം രൂപ അടയ്ക്കാൻ ഇയാൾക്ക്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും. ഡപ്യൂട്ടി കമ്മീഷണർ ആർ.പ്രദീപിന്റെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ്‌ സ്ക്വഡ്‌ നാല്‌ ഓഫീസർ ജി. ആർ മഹേഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്‌ടർമാരായ പി.സി സുരേഷ്‌ ബാബു, ബിന്ദുമോൾ മാത്യു, അഥുൽ പ്രദീപ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടിച്ചെടുത്തത്‌.