വൈക്കം : ഗുരുനാരായണ സേവാനികേതൻ നടത്തുന്ന ഗുരുദർശന പഠന ക്ലാസ് 12ന് ആരംഭിക്കും . ആചാര്യ കെ എൻ ബാലാജി നേതൃത്വം നൽകും . എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസ്. ഗുരുകൃതികൾ, ശ്രീനാരായണ ധർമ്മം, ഉപനിഷത് എന്നിവ ഉൾപ്പെട്ട സിലബസിലാണ് ക്ലാസ് നടക്കുന്നത്. ക്ലാസിന്റെ ഉദ്ഘാടനം സ്വാമി മുക്താനന്ദയതി നിർവഹിക്കും. രജിസ്‌ട്രേഷന്: 9495373869