thengana

തെങ്ങണ. നെഹ്‌റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആന്റ് ക്ലബ്, നെഹ്‌റു ആർട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് സൗജന്യ വൃക്ഷതൈ വിതരണവും പഠനോപകരണ വിതരണവും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡോ.പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, ആർ.സലിംകുമാർ, സജി മാത്യു കുറ്റിയിൽ, എ.എം.ഷെരീഫ്, കെ.എ.കുഞ്ഞുമോൻ, ഏലിയാമ്മ ജോസഫ്, കെ.സി.ജയദ്രഥൻ, പ്രശോഭ് കൃഷ്ണൻ, മൈത്രി ഗോപാലകൃഷ്ണൻ, പി.സി സാജുമോൻ, കെ.രവിന്ദ്രനാഥ്, സിറാജ് എന്നിവർ പങ്കെടുത്തു.