വെച്ചൂർ : എസ്.എൻ.ഡി.പി യോഗം 119-ാം നമ്പർ ഇടയാഴം ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് സജിത്ത് തലയോലപ്പറമ്പിന്റെ നേതൃത്വത്തിൽ നടന്ന പഠനക്ലാസ് ശാഖാ പ്രസിഡന്റ് ജയകുമാർ ചക്കാലയും ഡോ.ഷീബ തണ്ണീർമുക്കത്തിന്റെ നേതൃത്വത്തിൽ നടന്ന ഹെൽത്ത് ആൻഡ് ഹാപ്പിനസ് പ്രോഗ്രാം ശാഖാ സെക്രട്ടറി രജിമോൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ ജയൻ ത്രയംമ്പകം സ്വാഗതവും കൺവീനർ ലിപുന തുമ്പിടിത്തറ നന്ദിയും പറഞ്ഞു.