കുമരകം: കോട്ടയം - കുമരകം റോഡിൽ കോണത്താറ്റ് പാലത്തിൽ വാഹാനാപകടം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പാലത്തിന്റെ പടിഞ്ഞാറേ അപ്രോച്ചിന്റെ സംരക്ഷണ ഭിത്തിയിൽ കാർ ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ടിപ്പർ ലോറിയും കാറിലിടിച്ചു. പൊൻകുന്നം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.