k-rail-

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളിയിലെ സമരപന്തലിൽ വെൽഫെയർ പാർട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടന്നു. ജില്ലാ സെക്രട്ടറി അനീഷ് തെങ്ങണ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. പി.എസ് ഷാജുദ്ദീൻ, ഡി.സുരേഷ്, ഷാജഹാൻ യൂനസ്, സെലിൻ ബാബു, അഫ്ജാൻ, സാജൻ കൊരണ്ടിത്തറ, നൗഷാദ് ആരമല, സുമതികുട്ടിയമ്മ, തങ്കച്ചൻ ഇലവുംമൂട്ടിൽ, ജോമോൻ ഫിലിപ്പോസ്, പി.എ ഷാജി, എ.എസ് നൗഷുദ്ദീൻ, എ.സി ഷംസുദ്ദീൻ, ഏലമ്മ തോമസ് എന്നിവർ പങ്കെടുത്തു.