പാലാ: കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ 2ന് നടത്തുമെന്ന് സ്‌കൂൾ ഭാരവാഹികൾ അറിയിച്ചു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി ജൂബിലി ദീപം തെളിയിച്ച് 75 ദിന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. സ്‌കൂൾ മാനേജർ ഫാ.മാത്യു കാലായിൽ ജൂബിലി സന്ദേശം നൽകും. പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും സ്‌കൂൾ ഗായകസംഘവും ചേർന്ന് ജൂബിലി ഗാനം ആലപിക്കും. വിവിധ ജനപ്രതിനിധികൾ പ്രസംഗിക്കും.