പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻതല കുമാരിസംഘം രൂപീകരിച്ചു.
വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവാ മോഹനന്റെ അദ്ധ്യക്ഷതയിൽ മീനച്ചിൽ യൂണിയൻ അഡ്മിനിസിട്രേറ്റീവ് കമ്മറ്റി അംഗം രാമപുരം സി.റ്റി. രാജൻ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി, അംഗങ്ങളായ വൈസ് ചെയർപേഴ്‌സൺ ബിന്ദു സജികുമാർ, സ്മിതാ ഷാജി, രാജി ജിജിരാജ് എന്നിവർ പ്രസംഗിച്ചു.
കുമാരിസംഘം മീനച്ചിൽ യൂണിയൻ പ്രസിഡന്റായി അനു വിപിൻദാസിനെയും (മല്ലികശ്ശേരി), വൈസ് പ്രസിഡന്റായി അഞ്ജന വാസുദേവനെയും (രാമപുരം), സെക്രട്ടറിയായി വീണ വിജയനേയും (പാലാ), ജോയിന്റ് സെക്രട്ടറിയായി കൃഷ്ണപ്രിയയേയും (തലനാട്), തെരഞ്ഞെടുത്തു. ശ്രീദേവി റ്റി.എൻ., അശ്വനി പ്രദീപ്, അഞ്ജന റ്റി. ജയൻ, ആർച്ച കെ. ശശി, മാളവിക ഷൈജോ, പി.കെ. രേവതി, പ്രീജ ജയൻ എന്നിവരാണ് മാനേജിംഗ് കമ്മറ്റിയംഗങ്ങൾ.