പാലാ: സിവിൽ സ്റ്റേഷൻ കിഴതടിയൂർ ബൈപാസിന്റെ ഒരുവശത്ത് വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് ഇതാദ്യം കണ്ടത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാലിന്യ നിർമ്മാർജ്ജനം നടത്തി. സംഭവത്തിൽ പാലാ പൊലീസിൽ പരാതി നൽകിയതായി നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.