കറുകച്ചാൽ: എൻ.ജയരാജ് എം.എൽ.എയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പൊലീസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആർ.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം എം.എൽ.എ നിർവഹിച്ചു. അഡ്വ.ആർ.പ്രസാദ്, നാസർ കങ്ങഴ, എൻ.ജയപ്രകാശ്, കെ.രാജേന്ദ്രൻനായർ, ടി.സി.തോമസ്, റെജി പോത്തൻ തുടങ്ങിയവർ പങ്കെടുത്തു.