പാലാ: കറയറ്റ മാനവികതയാണ് പാലാക്കവിതയുടെ മുഖമുദ്രയെന്ന് കേരളസാഹിത്യ അക്കാദമി അംഗം ഡോ കുര്യാസ്‌ കുമ്പളക്കുഴി പറഞ്ഞു. മഹാകവി പാലാ നാരായണൻ നായരുടെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതി സംഘടിപ്പിച്ച സ്മൃതിസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു.

പാലായുടെ പ്രസിദ്ധമായ ഖണ്ഡകാവ്യം നിർദ്ധനൻ ഒരു പുനർ വായന കഥാകാരി ഡി. ശ്രീദേവി അവതരിപ്പിച്ചു. ജോസ് മംഗലശ്ശേരി, ഡോ. ജയകൃഷ്ണൻ വെട്ടൂർ, പി.എസ് മധുസൂദനൻ,സിജിതാ അനിൽ, ബാലകൃഷ്ണൻ, രവി പാലാ, മഹാകവിയുടെ മകൻ ശ്രീകുമാർ പാലാ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ആർ.കെ വള്ളിച്ചിറ,വേണു കെഴുവംകുളം,രമണിക്കുട്ടി, രാഗേഷ് കുറിച്ചിത്താനം, പ്രകാശ് വെട്ടം തുടങ്ങിയവർ പങ്കെടുത്തു.