പാലാ: എം.ജി യൂണിവേഴ്‌സിറ്റി ബി.കോം മാർക്കറ്റിംഗിൽ എട്ടാം റാങ്ക് നേടിയ കെഴുവംകുളം ചെരിയ്ക്കനാംപുറത്ത് അനാമിക ഡി.കുമാറിനെ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അനുമോദിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം രാമപുരം സി.റ്റി രാജൻ അനാമികയെ പൊന്നാടയണിയിച്ച് ആദരിച്ചു. കെഴുവംകുളം ശാഖാ പ്രസിഡന്റ് പി.എൻ.രാജു, സെക്രട്ടറി മനീഷ് മോഹൻ, മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി തുടങ്ങിയവർ പങ്കെടുത്തു.