പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം 2901-ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയിലെ വനിതാസംഘം യൂണിറ്റ് വാർഷികം ഇന്ന് 2ന് ശ്രീനാരായണ പ്രാർത്ഥനാ മന്ദിരഹാളിൽ നടക്കും. വാർഷിക സമ്മേളനം വനിതാസംഘം യൂണിയൻ സെക്രട്ടറി എം.ബി രാജമ്മ ടീച്ചർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം സെക്രട്ടറി കെ.കെ കുമാരി റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. എം.എസ് സുരേഷ്, പി.ഡി വിശ്വംഭരൻ, സി.ജി സുകുമാരൻ, എം.ബി രാജേഷ്, ശ്രീജാ രാജു, സ്മിത ഹരി എന്നിവർ പങ്കെടുക്കും. വനിതാസംഘം പ്രസിഡന്റ് ശോഭന ശശീന്ദ്രൻ സ്വാഗതവും വനിതാസംഘം വൈസ് പ്രസിഡന്റ് ശാരി ഗോപി നന്ദിയും പറയും.