വൈക്കം : ശിവഗിരി മഠം ശാഖാ സ്ഥാപനമായ വൈക്കം ഉദയനാപുരം ഭാരതീ ദിവാകരൻ സ്മാരക വനിതാ ആശ്രമത്തിന്റെ കാര്യദർശിയായി സ്വാമിനി ആര്യനന്ദദേവി ചുമതലയേറ്റു. ആശ്രമ കവാടത്തിൽ സ്വാമിനിയെ ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ പി.കമലാസനന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, കമ്മിറ്റിയംഗം പ്രഭാകരൻ തോട്ടകം, വൈക്കം മണ്ഡലം കമ്മിറ്റി അംഗംങ്ങളായ ഹരിദാസ് പനമറ്റം കെ.കെ.സുധാകരൻ എന്നിവരും പങ്കെടുത്തു.